സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങള്‍ പണിമുടക്കി. അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും ജീവനക്കാരും പണിമുടക്കിയത്. ഫോറും ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രണേഴ്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. അക്ഷയ കേന്ദ്രങ്ങളിലെ വിജിലന്‍സ് പരിശോധനകളിലും സര്‍ക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് ആയിരുന്നു അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിട്ട് പണി മുടക്കിയത്. സേവന നിരക്കുകള്‍ പരിഷ്കരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ജനം അക്ഷയ സെന്ററുകളില്‍ തിരക്കു കൂട്ടുമ്പോള്‍ സേവന നിരക്കുകള്‍ അപര്യാപ്തമാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അക്ഷയ കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നതോടെ വിവിധ സേവനങ്ങള്‍ തേടിയെത്തിയവര്‍ ബുദ്ധിമുട്ടിലായി.
0 Comments