ബലിയേക്കാള്‍ വലുത് കരുണയാണെന്ന് പ്രാവര്‍ത്തികമാക്കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം രാഷ്ട്രീയ നേതാക്കള്‍ക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ് , കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് MLA, മുന്‍ മന്ത്രി കെ.സി.ജോസഫ്, കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം , കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന്മാരായ ഇ.ജെ.ആഗസ്തി, ജോസഫ് എം.പുതുശ്ശേരി, ഡോ.ഗ്രേസമ്മ മാത്യു, കേരളാ കോണ്‍സ് അഡൈ്വസര്‍മാരായ തോമസ് കണ്ണന്തറ, കുഞ്ഞ് കോശി പോള്‍, ഐ.റ്റി.ആന്റ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അപൂ ജോണ്‍ ജോസഫ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജയിസണ്‍ ജോസഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി കബറിടത്തിങ്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലിത്തായുടെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനയും പുഷ്പ്പാര്‍ച്ചനയും നടന്നു. ഉമ്മന്‍ചണ്ടിയുടെ ഭാര്യ മറിയാമ്മ, മകള്‍ മറിയ ഉമ്മന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
0 Comments