Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറ പോളിടെക്‌നിക്കിന് സമീപം റോഡരികിലെ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു.



ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ ആപ്പാഞ്ചിറ പോളിടെക്‌നിക്കിന് സമീപം റോഡരികിലെ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. രാവിലെ 7 മണിയോടെയാണ് തണല്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞത്. അപകടത്തില്‍ നിന്നും വഴിയാത്രക്കാരും, വാഹന യാത്രികരും അത്ഭുതകരമായാണ്  രക്ഷപ്പെട്ടത്. 11 കെ.വി ലൈനിന് മുകളിലേക്കാണ് ശിഖരം വീണതെങ്കിലും വൈദ്യുതി പോസ്റ്റ് ഒടിയാതിരുന്നത് മൂലം ദുരന്തം ഒഴിവായി. ഇതേത്തുടര്‍ന്ന് വാഹന ഗതാഗതവും, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അപകടാവസ്ഥയിലായ മരം വെട്ടി നീക്കണം എന്ന് കാണിച്ച് പഞ്ചായത്തംഗം നോബി മുണ്ടക്കല്‍ പി.ഡബ്ല്യു.ഡി അധികാരികള്‍ക്കും, പഞ്ചായത്ത് കമ്മിറ്റിക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സോഷ്യല്‍ ഫോറസ്റ്റ് അധികാരികളും, ട്രീ കമ്മിറ്റി അധികാരികളും മേല്‍ നടപടി സ്വീകരിച്ചില്ലെന്ന്ആക്ഷേപമുയര്‍ന്നു.




Post a Comment

0 Comments