ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റില്‍. ഓണംതുരുത്ത് നീണ്ടൂര്‍ ഭാഗത്ത് നെടുംപുറത്ത് അനു എന്ന് വിളിക്കുന്ന ശരത് (34) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞ മാസം ഒമ്പതാം തീയതി വൈകിട്ട് 7.30 മണിയോടെ കൈപ്പുഴ പള്ളിക്ക് സമീപമുള്ള റോഡില്‍ വച്ച് ബൈക്കില്‍ യാത്ര ചെയ്തു വന്ന സഹോദരങ്ങളായ യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും, കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തു വന്ന സഹോദരങ്ങളെ തടഞ്ഞുനിര്‍ത്തി ഇവരോട് ബാറില്‍ പോകുന്നതിന് ബൈക്ക് ആവശ്യപ്പെടുകയും ഇവര്‍ ഇത് കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇരുവരും ചേര്‍ന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസിലെ മറ്റൊരു പ്രതിയായ നീണ്ടൂര്‍ സ്വദേശി ശിവസൈജുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ശരത്തിനെ അന്വേഷണസംഘം പിടികൂടുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷന് എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ മനോജ് പി. പി, സി.പി.ഒ മാരായ പ്രേംകുമാര്‍, വിജയലാല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ കഞ്ചാവ്, മോഷണം, വധശ്രമം തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ കോടതിയില്‍ഹാജരാക്കി
0 Comments