Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ ഒക്ടോബര്‍ രണ്ടിന് മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും



അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെ ഒക്ടോബര്‍ രണ്ടിന്  മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും. ഇതോടനു ബന്ധിച്ച്  ഗ്രാമപഞ്ചായത്ത് തല കണ്‍വെന്‍ഷന്‍  അതിരമ്പുഴ അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ നടന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. എല്‍ .എസ് . ജി. ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഷറഫ് പി. ഹംസ പദ്ധതി വിശദീകരണം നടത്തി. മാലിന്യമുക്ത ജില്ലാ കോര്‍ഡിനേറ്റര്‍ ബവിന്‍ ജോണ്‍ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലീസ് ജോസഫ് , വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹരിപ്രകാശ്, ജെയിംസ് തോമസ്, ഫസീന സുധീര്‍ , മാലിന്യമുക്ത പദ്ധതി ജനറല്‍ കണ്‍വീനര്‍ എ കെ ആലിച്ചന്‍ ,   ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മാത്യു  തുടങ്ങിയവര്‍ പ്രസംഗിച്ചു.  ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ , വ്യാപാരി വ്യവസായി പ്രതിനിധികള്‍, , സ്‌കൂള്‍ മേധാവികള്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ്, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീ തടത്തില്‍  ചെയര്‍മാനായും, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ജനറല്‍ കണ്‍വീനറായും, ജനപ്രതിനിധികള്‍ വിവിധ സംഘടന പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത് കമ്മിറ്റി രൂപീകരിക്കുന്നതിനും,  വാര്‍ഡ്തല കമ്മിറ്റിയും, ക്ലസ്റ്റര്‍തല കമ്മറ്റികളും രൂപീകരിച്ച് മാലിന്യമുക്ത ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് തീരുമാനിച്ചു.




Post a Comment

0 Comments