Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.



അയര്‍ക്കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജയിംസ കുന്നപ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. അയര്‍ക്കുന്നം ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ ജിജി നാകമറ്റം അധ്യക്ഷനായിരുന്നു. മുന്‍മന്ത്രി കെ.സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, ഫാദര്‍ ഒ.എസ് കുര്യോക്കോസ്, ഫാദര്‍  ബിനോയി ചാക്കോ കുന്നത്ത്, ഫാദര്‍ ജോജി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം റെജി എം ഫിലിപ്പോസ്, ജോയി കൊറ്റം, പഞ്ചായത്ത് പ്രസിഡന്റ് സീനാ ബിജു, വൈസ് പ്രസിഡന്റ് ലാല്‍സി പി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, സേവ്യര്‍ കുന്നത്തേട്ട്, അനില്‍ അയര്‍ക്കുന്നം, ഡോ സിറിയക്, ഡോ രാധാകൃഷ്ണന്‍, സലീം എം.എ, ജോസ് ജെ ചെരുവില്‍, ടോംസണ്‍ ചക്കുപാറ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമ്മന്‍ ചാണ്ടിയുമായി ദീര്‍ഘകാലം ആത്മബന്ധം പുലര്‍ത്തിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവച്ചു





Post a Comment

0 Comments