Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മ അയ്യന്‍കാളിയുടെ ജന്മനക്ഷത മഹോല്‍സവം



കൈപ്പുഴയില്‍ മഹാത്മ അയ്യന്‍കാളിയുടെ  ജന്മനക്ഷത മഹോല്‍സവം നടത്തി. കേരള ചേരമര്‍ സംഘം  17-ാം നമ്പര്‍ ശാഖയുടെയും  983-ാം നമ്പര്‍ ശാഖയുടെയും  നേതൃത്വത്തിലാണ് ആഘോഷം  നടത്തിയത്. രാവിലെ വിളംബര ജാഥയും ഉച്ച കഴിഞ്ഞ് ഘോഷയാത്രയും നടന്നു. വൈകിട്ട് നടന്ന പൊതുസമ്മേളനം  ഭീം മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ അജി എം   ചാലക്കേരി ഉദ്ഘാടനം ചെയ്തു. കവിയും എഴുത്തുകാരനുമായ എം ആര്‍ രേണുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി വി തമ്പി  അധ്യക്ഷത വഹിച്ചു. നീണ്ടൂര്‍ പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍  എന്‍ ജെ റോസമ്മ, കെസിഎസ്  നേതാക്കളായ കെ എം തോമസ്, സുരേഷ് ഇട്ടി പറമ്പില്‍, സിബി ജോസഫ് , ബാബുരാജ് തണ്ടപള്ളി  കെസി രാജ്യ കാരാംകുളം., ജോണ്‍ മാത്യു കൊടിപറമ്പില്‍ ,  കുര്യാക്കോസ് കെ സി  തുടങ്ങിയവര്‍  സംസാരിച്ചു. റോയി ജോസഫ്,  രാജ്യ കെ സി റെജി ജോസഫ്, ഡെയ്‌സി ബേബി എന്നിവര്‍  ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments