കേരള പുലയര്‍ മഹാസഭ കിടങ്ങൂര്‍ ശാഖയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളി ജയന്തിയാഘോഷം സംഘടിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി.ജി ശശി രാവിലെ പതാക ഉയര്‍ത്തി. അനുസ്മരണസമ്മേളനത്തില്‍ ശാഖാ പ്രസിഡന്റ് പി.കെ ദേവദാസ് അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു കലാശാല ഉദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍്ഡ് ജേതാവ് ഷീലാ റാണി, ഐഎസ്ആര്‍ഒ സീനിയര്‍ ടെക്‌നീഷ്യന്‍ ഷാജിമോന്‍ സി.ഡി, കുടുംബശ്രീ മേളയിലെ ഗാനാലാപനത്തിലൂടെ ശ്രദ്ധേയയായ അല്‍ഫോന്‍സ എന്നിവരെ ചടങ്ങിലാദരിച്ചു. ശാഖാ സെക്രട്ടറി സുരേഷ് കെകെ, സംസ്ഥാന കമ്മറ്റിയംഗം അജിത്ത് കല്ലറ, യൂണിയന്‍ പ്രസിഡന്റ് വിനോദ്കുമാര്‍ കെആര്‍, ഇകെ തങ്കപ്പന്‍, സനില്‍കുമാര്‍ പിറ്റി, കെഎസ് കൃഷ്ണകുമാര്‍, കെആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും പഠനോപകരണവിതരണവും നടന്നു.
0 Comments