ഏറ്റുമാനൂര്‍ നഗരസഭ ഭരണസമിതി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത നഗരസഭാ ഭരണ സമിതി സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചാണ് മാര്‍ച്ച് നടത്തിയത്. മത്സ്യ മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുക, വഴിവിളക്കുകള്‍ തെളിയിക്കുക, ഏറ്റുമാനൂര്‍ പാലാ റോഡിലെ ഓടകള്‍ പുതുക്കി പണിയുക, നഗരസഭ ചെയര്‍പേഴ്‌സണും, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് ചെയര്‍മാനും രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.വി. സാബു നയിച്ച പ്രതിഷേധ മാര്‍ച്ച് മുനിസിപ്പല്‍ ഓഫീസില്‍ മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി വൈസ് പ്രസിഡന്റ് എം.ആര്‍ അനില്‍കുമാര്‍, സിന്ധു കോതശേരി, മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, മണ്ഡലം ജനല്‍ സെക്രട്ടറിമാരായ സുരേഷ് വടക്കേടം, സുരേഷ് മാടപ്പാട്, മണ്ഡലം സെക്രട്ടറി, സനീഷ് ഗോപി, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ടി.ആര്‍. രാജേഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments