Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗര സഭയില്‍ അവിശ്വാസ പ്രമേയ അവതരണം ആഗസ്റ്റ് 16ന്



ഏറ്റുമാനൂര്‍ നഗര സഭയില്‍ അവിശ്വാസ പ്രമേയ അവതരണം ആഗസ്റ്റ് 16ന് നടക്കും. യുഡിഎഫ്. ഭരണ സമിതിയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് LDF അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജിനെതിരെ 12 കൗണ്‍സിലര്‍മാരാണ്  അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കുറവു മൂലം നഗരസഭ നേരിടുന്ന ഭരണ സ്തംഭനാവസ്ഥയും സാഹചര്യങ്ങളും ചൂണ്ടി കാട്ടി സര്‍ക്കാരിനും മന്ത്രി അടക്കമുള്ളവര്‍ക്കും നിവേദനം നല്‍കിയിരുന്നതായും ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പറഞ്ഞു.  35 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ 15 അംഗങ്ങളുടെ പിന്തുണയിലാണ് നിലവില്‍ യുഡിഎഫ് ഭരിക്കുന്നത്. കോണ്‍ഗ്രസ്- 11, കേരള കോണ്‍ഗ്രസ് -2, കൂടാതെ- 2 സ്വതന്ത്രരുടെ പിന്തുണയും  യുഡിഎഫിനുണ്ട്. എല്‍ഡിഎഫില്‍ സിപിഎമ്മിന്- 9 കൗണ്‍സിലര്‍മാരും കേരള കോണ്‍ഗ്രസ് (എം )ന് -2 കൗണ്‍സിലര്‍മാരും സിപിഐക്ക്- 1,  സ്വതന്ത്ര-1 എന്ന നിലയിലാണ് കക്ഷിനില. പദ്ധതി നിര്‍വഹണത്തിലെ വീഴ്ചകള്‍, മാലിന്യ സംസ്‌കരണത്തിലെ കെടുകാര്യസ്ഥത, ഭരണനിര്‍വഹണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് സിപിഎം പ്രതിനിധിയും കൗണ്‍സിലറുമായ ഇ എസ് ബിജു പറഞ്ഞു. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 18 കൗണ്‍സിലര്‍മാരുടെ പിന്തുണ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഒറ്റയ്ക്ക്  അവിശ്വാസ പ്രമേയം പാസാക്കിയെടുക്കുവാന്‍ കഴിയില്ല. നഗരസഭയിലെ ഏഴ്  ബിജെപി കൗണ്‍സിലര്‍മാരുടെ തീരുമാനം നിര്‍ണായകമാകുകയാണ്.  പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍  ഏറ്റുമാനൂര്‍ നഗരസഭയിലെ അവിശ്വാസപ്രമേയവും രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറയും.




Post a Comment

0 Comments