Breaking...

9/recent/ticker-posts

Header Ads Widget

മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ വിവിധ പരിപാടികള്‍



ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജനറല്‍ ആശുപത്രിയില്‍ പി.പി യൂണിറ്റ്, പീഡിയാട്രിക്, നേഴ്‌സിംഗ് സ്‌കൂള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി. ആര്‍ എം ഒ ഡോ. ആശാ പി നായര്‍ ഉദ്ഘാടനം ചെയ്തു. പി പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിഎസ് ശശിലേഖ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. കെ എസ് മുരാരി, ആര്‍ബിഎസ്‌കെ  നേഴ്‌സ് വി എസ് ദിലിമോള്‍ എന്നിവര്‍ 'മുലയൂട്ടല്‍ കുട്ടികളുടെ ആരോഗ്യവും കരുതലും' എന്ന വിഷയത്തെ കുറിച്ച്  ബോധവല്‍ക്കരണ ക്ലാസ് നടത്തി. നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികല, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടന്‍, ഡി ശ്രീനിവാസന്‍, കെ ജെ മോളമ്മ എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരാചരണ തീം തൊഴിലിനോടൊപ്പം മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക ആസ്പദമാക്കി നേഴ്‌സിംഗ് സ്‌കൂള്‍ കുട്ടികള്‍ മൈം അവതരിപ്പിച്ചു.

 


Post a Comment

0 Comments