കാരിത്താസ് ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ സംഗമം നടന്നു. ലോക അസ്ഥി സന്ധി ദിനാചരണത്തോടനുബന്ധിച്ചാണ് കാരിത്താസ് ആശുപത്രിയില്‍ മുട്ടു മാറ്റി വയ്ക്കലും, ഇടുപ്പെല്ല് മാറ്റി വയ്ക്കലും വിജയകരമായി നടത്തി ജീവിതത്തിലേക്കു തിരികെയെത്തിയവര്‍ ഒത്തു ചേര്‍ന്നത്. ചേര്‍ത്തു വച്ചവര്‍ ഒത്തുചേരുന്നു എന്ന പേരില്‍ നടത്തിയ സംഗമം ഓര്‍ത്തോപീ ഡിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ കുര്യന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ജോയന്റ് ഡയറക്ടര്‍ ഫാദര്‍ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ അധ്യക്ഷനായിരുന്നു. ഓര്‍ത്തോപീഡിക്‌സ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ അലക്‌സ് മുട്ടത്തുപാടം ബോധവത്കരണ ക്ലാസ് നയിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ നിതീഷ്, ഡോ. ആനന്ദ് കുമരോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ശസ്ത്രക്രിയ നടത്തിയവരും, ശസ്ത്രക്രിയയ്ക്കുശേഷം സന്തുഷ്ട ജീവിതം നയിക്കുന്നവരും സംഗമത്തില്‍ പങ്കെടുത്തു. സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷമുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവച്ചത് ശ്രദ്ധേയമായി.
0 Comments