ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ വ്യാഴാഴ്ച നാടെങ്ങും ചതയദിനാഘോഷങ്ങള്‍ നടക്കും. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ച സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണഗുരു. വര്‍ത്തമാന സമൂഹം നേരിടുന്ന ഒട്ടേറെ അനാചാരങ്ങള്‍ക്കെതിരേ പോരാടിയ മഹാഗുരുവായിരുന്നു അദ്ദേഹം. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. ചതയദിനാഘോഷങ്ങളുടെ ഭാഗമായി മീനച്ചില്‍ താലൂക്കിലെ 49 ശാഖകളിലും ദീപാരാധാന , സമൂഹസദ്യ, ഘോഷയാത്ര. പൊതുസമ്മേളനം എന്നിവ നടക്കും.
0 Comments