ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ മാന്‍വെട്ടം സ്വദേശികളായ ദമ്പതികള്‍ പ്രത്യേക ക്ഷണിതാക്കളായിപങ്കെടുക്കും. മാന്‍വെട്ടം ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും മാഞ്ഞൂര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷയുമായ സാലിമ്മ ജോളിയ്ക്കും ഭര്‍ത്താവ് ജോളി അലക്സാണ്ടര്‍ക്കുമാണ് അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പതാകയുയര്‍ത്തുന്ന ചടങ്ങിലും സ്വതന്ത്യദിന പരേഡിലും പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. നബാര്‍ഡില്‍ നിന്നാണ് ക്ഷണം ലഭിച്ചതെന്നും ഡല്‍ഹിക്കുള്ള ട്രെയിന്‍ ടിക്കറ്റും ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസ്സുമെല്ലാം ലഭിച്ചതായും സാലിമ്മ ജോളി പറഞ്ഞു. യാത്രാ, താമസം, ഭക്ഷണം ഉള്‍പെടെയുള്ള മുഴുവന്‍ ചിലവുകളും നബാര്‍ഡാണ് വഹിക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് ദമ്പതികള്‍ക്കാണ് നബാര്‍ഡില്‍ നിന്നും സ്വാതന്ത്രദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മറ്റു രണ്ടു ദമ്പതികള്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സാലമ്മയും ഭര്‍ത്താവും 12ന് യാത്ര തിരിക്കും. പരിപാടികളില്‍ പങ്കെടുത്തുശേഷം 18-ന് മടങ്ങിയെത്തും.
0 Comments