ഡി.സി.എം.എസ് പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടനപരമായ തുല്യനീതി ലഭ്യമാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കടനാട് ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കടനാട് പള്ളി വികാരി ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര ജാഥാ ക്യാപ്റ്റന്‍ ബിനോയി അമ്പലത്തട്ടേലിനെ ഹാരമണിച്ച് വാഹന പ്രചാരണ ജാഥയെ സ്വീകരിച്ചു .ജാഥ വൈസ് ക്യാപ്റ്റന്‍ ജസ്റ്റിന്‍ കുന്നുംപുറം ആമുഖപ്രഭാഷണം നടത്തി. കാവുംകണ്ടംപള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ബിനോയി അമ്പലത്തട്ടേല്‍ മറുപടി പ്രസംഗം നടത്തി . ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓഗസ്റ്റ് പത്താം തീയതി നടത്തുന്ന വഞ്ചനാ ദിനത്തോടനുബന്ധിച്ചാണ് വാഹന പ്രചാരണ ജാഥ നടത്തുന്നത ദളിത് ക്രൈസ്തവര്‍ക്ക് ഭരണഘടനപരമായ അവകാശം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമന്ന് ഫാ.സ്‌കറിയ വേകത്താനം ആവശ്യപ്പെട്ടു. മേഖല പ്രസിഡണ്ട് മധു നിരപ്പേല്‍ , ടോണി , ഷാന്റി, ലിസി, ബേബി പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സണ്ണി പുളിക്കല്‍, ബെന്നി കുന്നേല്‍, ബിന്ദു ശ്രീനി കൊണ്ടൂര്‍ , ജിന്‍സി സജി കുമ്മേനിയില്‍, ബീനാ കുന്നേല്‍ , റ്റിന്റു പുളിക്കല്‍ തുടങ്ങിയവര്‍ റ്റിന്റു പുളിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments