DCMS പാലാ രൂപത കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ ജാഥ നടത്തി. ആഗസ്റ്റ് 10-ാം തിയതി വഞ്ചനാദിനമായി ആചരിക്കുന്നതിനു മുന്നോടിയായി നടത്തിയ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം ചേര്‍പ്പുങ്കലില്‍ DCMS സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ജോസ് വടക്കെക്കുറ്റ് നിര്‍വഹിച്ചു. രൂപത ഡയറക്ടര്‍ ഫാദര്‍ ചാള്‍സ് ഫ്ലാഗ് ഓഫ് ചെയ്തു. രൂപതാ പ്രസിഡന്റ് ബിനോയ് ജോണ്‍ ജാഥാ ക്യാപ്റ്റനും ജസ്റ്റിന് ബാബു വൈസ് ക്യാപ്റ്റനനുമായ ജാഥ പാലാ കുരിശുപള്ളി ജംഗ്ഷന്, ഭരണങ്ങാനം, കടുത്തുരുത്തി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങി വൈകീട്ട് കുറവിലങ്ങാട്ട് സമാപിച്ചു. ദളിത് കൈസ്തവരോടുള്ള നീതി നിഷേധം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒഴിവാക്കണമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് ഡിസിഎംഎസ് വഞ്ചനാദിനാചരണം നടത്തുന്നത്. ബാബു പീറ്റര്‍, ബേബി ആന്റണി, സണ്ണി PM , ഫ്രാന്‍സിസ് ജോര്‍ജ്. ബിജു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments