DCMS പാലാ രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് രൂപതാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ റദ്ദ് ചെയ്യുക, മത വിവേചനം അവസാനിപ്പിക്കുക, ദളിത് ക്രൈസ്ത വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാഹന പ്രചരണ ജാഥ. ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ രാവിലെ 9 ന് ഡി.സി എം.എസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് വടക്കേക്കുറ്റ് ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. ഡി.സി.എം.എസ്.പാലാ രൂപതാ പ്രസിഡന്റ് ബിനോയ് ജോണ്‍ അമ്പലംകട്ടയില്‍ ആണ് ജാഥാ ക്യാപ്റ്റന്‍. ചേര്‍പ്പുങ്കലില്‍ ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കുറവിലങ്ങാട് സമാപിക്കും. ഫാ ജോസ് വടക്കേക്കുറ്റ്, ബിനോയ് ജോണ്‍, ബിന്ദു ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
0 Comments