Breaking...

9/recent/ticker-posts

Header Ads Widget

ഗ്രില്ലിന്റെ വിള്ളല്‍ അപകട ഭീഷണിയാകുന്നു



മരങ്ങാട്ടുപിള്ളി ജംഗ്ഷനില്‍ ഓടയ്ക്കു മുകളിലെ ഗ്രില്ലിന്റെ വിള്ളല്‍ അപകട ഭീഷണിയാകുന്നു. ഓടയിലേക്ക് വെള്ളം ഒഴുകാന്‍ സ്ഥാപിച്ച ഗ്രില്ലിന്റെ ഒരു വശത്താണ് വിള്ളലുള്ളത്. മരങ്ങാട്ടുപിള്ളി ജംഗ്ഷനില്‍ വൈക്കം ഭാഗത്തേക്കുള്ള ബസ്റ്റോപ്പിന് സമീപമാണ് അപകടക്കെണി രൂപപ്പെട്ടിരിയ്ക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കാല്‍, നടപ്പാതയുടെ സ്ലാബില്‍ കുടുങ്ങി പരിക്കേറ്റിരുന്നു.  ഇപ്പോള്‍ വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് നാട്ടുകാര്‍ തടിക്കഷണം ഉപയോഗിച്ച് താല്‍ക്കാലികമായി വിള്ളല്‍ അടച്ചിരിക്കുകയാണ്. തിരക്കേറിയ മരങ്ങാട്ടുപിള്ളി ടൗണില്‍  സൂക്ഷിച്ചു നടന്നില്ലെങ്കില്‍  കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്ന സാഹചര്യമാണുള്ളത്.  സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാന്‍ സീബ്രാലൈനുകള്‍ ഇല്ലാത്തതും കാല്‍നടയാത്രക്കാരെ വിഷമിപ്പിക്കുന്നു. മരങ്ങാട്ടുപിള്ളിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അധികൃതരുടെ അനാസ്ഥ ഒഴിവാക്കി യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.




Post a Comment

0 Comments