നിയന്ത്രണം വിട്ട കാര്‍ 3 വാഹനങ്ങളിലിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. പാലാ ഈരാറ്റുപേട്ട റൂട്ടില്‍ ഇടപ്പാടിക്ക് സമീപം ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും വന്ന കാര്‍, ഈരാറ്റുപേട്ടയിലേയ്ക്ക് പോയ കാറിന്റെ പിന്നില്‍ ഇടിച്ചശേഷം അമിത വേഗത്തില്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഇടപ്പാടി കുരിശുപള്ളിക്ക് സമീപം എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ഒരു ഓട്ടോറിക്ഷയിലും ഇടിച്ചുകയറി. അപകടത്തില്‍ ബൈക്ക് യാത്രികനും കാര്‍ ഓടിച്ചിരുന്ന തിടനാട് സ്വദേശിക്കും പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇരുവരെയും കോട്ടയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments