ഇലയ്ക്കാട് എസ്.കെ.വി.ജി.യു.പി.എസില്‍ സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടന്നു. കുട്ടികളില്‍ നിന്ന് ആഗസ്റ്റ് നാലിന് നോമിനേഷന്‍ സ്വീകരിച്ച് സൂക്ഷ്മപരിശോധന നടത്തി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗാമും സംഘടിപ്പിച്ചു. കുട്ടികള്‍ തന്നെ പോലീസായും ഓഫീഷ്യല്‍സായും ആയിരുന്നു വോട്ടിംഗ് ക്രമീകരണം. സ്‌കൂള്‍ ലീഡറായി ഏഴാം ക്ലാസിലെ ശിവാനന്ദ് ഷിബുവിനെയും ഡെപ്യൂട്ടി ലീഡറായി ദേവദര്‍ശ് കെ ആര്‍-നെയും തിരഞ്ഞെടുത്തു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ മധുകുമാര്‍ കെ.ബി, പി.റ്റി.എ പ്രസിഡന്റ് അനീഷ് ചെല്ലപ്പന്‍, സ്റ്റാഫ് സെക്രട്ടറി റ്റി.സി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments