ഭിന്നശേഷിക്കാരിയായ മകള്‍ക്കായി ജീവിതം മാറ്റിവച്ച ഒരമ്മയുടെ അസാധാരണ ജീവിത കഥ പറയുന്ന എനിക്കായ് എന്ന പുസ്തകം ആഗസ്റ്റ് 20ന് മന്ത്രി വി എന്‍ വാസവന്‍ പ്രകാശനം ചെയ്യും. അരയ്ക്കുതാഴെ ചലനശേഷിയില്ലാതെ വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു നീക്കിയ മകള്‍ ഗൗരിക്കുവേണ്ടി ജീവിച്ച അമ്മ ആശ പ്രദീപിന്റെ ആത്മ നൊമ്പരങ്ങളുടെ കഥയാണ് എനിക്കായി എന്ന പുസ്തകത്തിലൂടെ അവര്‍ വരച്ചു കാട്ടുന്നത്. ഗൗരിയുടെ പ്രതിസന്ധികളെ മനക്കരുത്തോടെ അതിജീവിക്കുവാനും അതിനായുള്ള ആത്മവിശ്വാസം അവള്‍ക്ക് പകര്‍ന്നു നല്‍കുവാനും ആശാ പ്രദീപ് നടത്തിയിട്ടുള്ള ശ്രമങ്ങളാണ് ഇതിവൃത്തം. മകള്‍ ഗൗരിക്കായി കിടപ്പാടം പോലും വിറ്റതും, മകള്‍ക്ക് കാവലും കരുതലുമായി മാറുന്നതിനായി മാതാപിതാക്കള്‍ ജോലി നഷ്ടപ്പെടുത്തിയതും ആരെയും വേദനിപ്പിക്കുന്ന കഥകളാണ്. ജീവിത വഴിയില്‍ വലിയ സാമ്പത്തിക ബാധ്യത നേരിടുന്ന കുടുംബം അതിനെ അതിജീവിക്കുന്നതിനായി സുഹൃത്തുക്കളുടെയും നല്ലവരായ നാട്ടുകാരുടെയും പ്രേരണയില്‍ കൂടിയാണ് പുസ്തക പ്രകാശനം നടത്തുന്നത്. കുഞ്ഞിനെ കാത്തുസൂക്ഷിക്കുന്ന ഒരു അമ്മയുടെ സ്‌നേഹസ്പര്‍ശം ആണ് കൃതിയില്‍ ഉടനീളം ഉള്ളതെന്നും ഈ കൃതി അതിജീവനത്തിന്റെ കരുത്താണ് പങ്കുവെക്കുന്നത് എന്നുമാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയ മന്ത്രി വി.എന്‍. വാസവന്റെ വാക്കുകളില്‍ നിറയുന്നത്. ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷയായിരിക്കും.. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോക്ടര്‍ എ.ആര്‍. സുപ്രിയ പുസ്തകം ഏറ്റുവാങ്ങും. രചയിതാവായ ആശാപ്രദീപിനെ ആദരിക്കും. ഭിന്നശേഷിക്കാരിയായ ഗൗരിയെ ചടങ്ങില്‍ ആദരിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വിഎസ് വിശ്വനാഥന്‍ ഇ എസ് ബിജു തുടങ്ങിയവര്‍ പങ്കെടുക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ് ബീന, പുസ്തക രചയിതാവ് ആശാ പ്രദീപ്, സ്വാഗതസംഘം കണ്‍വീനര്‍ വിനീത് കെ എസ് എന്നിവര്‍ പങ്കെടുത്തു.
0 Comments