പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡിന്റെ, ഓടയും ഫുട്ട്പാത്തും നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 5.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. പട്ടിത്താനം മുതല്‍ പാറകണ്ടം വരയും , പാറകണ്ടം മുതല്‍ പൂവത്തുംമൂട് വരെയും , സെന്‍്ട്രല്‍ ജംഗ്ഷന്‍ മുതല്‍ പാറക്കണ്ടം ജംഗ്ഷന്‍ വരെയുമാണ് ഫുട്പാത്തും ഓടയും നിര്‍മ്മിക്കുക. മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് പട്ടിത്താനം -മണര്‍കാട് ബൈപ്പാസ് പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചത്. എം.സി റോഡില്‍ ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിഭാവനം ചെയ്ത ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനുശേഷം, ഫുട്പാത്തും, ഓടയും നിര്‍മ്മിക്കുന്നതിന് വേണ്ടി പുതിയ പദ്ധതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
0 Comments