ഏറ്റുമാനൂര്‍ നഗരസഭയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ചവറ അധ്യക്ഷത വഹിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന പൊതു അവബോധം സൃഷ്ടിക്കുവാനും ജനപങ്കാളിത്തത്തോടുകൂടി നഗരസഭയെ മാലിന്യമുക്ത മാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഏറ്റുമാനൂര്‍ ടൗണ്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതുജനങ്ങള്‍, വ്യാപാരികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനഅംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, വിവിധ സംഘടനകള്‍, തുടങ്ങി മുഴുവനാളുകളെയും സംഘടിപ്പിച്ചു കൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സെപ്റ്റംബര്‍ 7 നും, ഒക്ടോബര്‍ 1, 2 തീയതികളിലും മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ പരിധിയില്‍ ശുചീകരണം നടത്തും. അവലോകന യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ: എസ് ബീന, വി.എസ്. വിശ്വനാഥന്‍, കൗണ്‍സിലര്‍മാരായ ഇ. എസ്.ബിജു, എം.കെ. സോമന്‍, ജെസ്സി ജേക്കബ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ബിനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. കെ.അജിത്ത് കുമാര്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments