ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരെ എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജിനെതിരെ 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് തദ്ദേശ സ്വയം ഭരണ വകപ്പ് ജോയന്റ് ഡയറക്ടര്‍ക്ക് നല്‍കിയത്. പദ്ധതി നിര്‍വഹണത്തിലെ അപാകതകള്‍, മാലിന്യനിര്‍മാര്‍ജനത്തിലെ പോരായ്മകള്‍, വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയെല്ലാം ചുണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയ നോട്ടീസ നല്‍കിയത്. അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനായി ഓഗസ്റ്റ് 16 ന് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് തദ്ദേശസ്വയം ഭരണ ജോയന്റ് ഡയറക്ടര്‍ ബിനു ജോണ്‍ അറിയിച്ചു.
0 Comments