പാലാ നഗരമധ്യത്തില്‍ വൈദ്യുതി ലൈനില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് മീനച്ചില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കിന് സമീപം വൈദ്യുതി ലൈനില്‍ തീ പടര്‍ന്നത്. നിരവധി സ്ഥാപനങ്ങളിലേയ്ക്കുള്ള സര്‍വ്വീസ് വയറുകള്‍ കത്തിനശിച്ചു. നഗരത്തില്‍ വൈദ്യതി കണക്ഷനുകള്‍ പ്രത്യേക ഡിസ്ട്രിബ്യൂഷന്‍ ബോക്സില്‍ നിന്നാണ് നല്‍കുന്നത്. എബിസി കേബിളുകള്‍ വന്നതോടെയാണ് ഈ രീതി ആരംഭിച്ചതെങ്കിലും. ഇപ്പോര്‍ ബോക്സുകളില്‍ തീപിടുത്തം പതിവായതോടെ ഇവ മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബി നടപടികളാരംഭിച്ചു. ഇതുവരെ 50 എണ്ണം മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ബോക്സിനുള്ളില്‍ സ്പാര്‍ക്ക് ഉണ്ടായാണ് തീ പടരുന്നതെന്നാണ് സംശയമുയുരുന്നത്. പാലാ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
0 Comments