മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിക്ക് മികച്ച മാതൃശിശു സൗഹൃദ ആശുപത്രിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജില്‍ നിന്നും ആശുപത്രിക്ക് വേണ്ടി പീഡിയാട്രിക് ആന്‍ഡ് നിയോനേറ്റല്‍ വിഭാഗം തലവന്‍ ഡോ. പ്രവീണ്‍ ജോസഫ് ഫ്രാന്‍സിസ് പുരസ്‌കാരം ഏറ്റുവാങ്ങി. ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കേരള സര്‍ക്കാരിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും കേരള ആരോഗ്യ സര്‍വകലാശാലയുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് മാതൃശിശു സൗഹൃദ ആശുപത്രിസര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. മാതൃശിശു ആരോഗ്യ രംഗത്ത് മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. അലക്‌സ് പണ്ടാരക്കാപ്പില്‍ പറഞ്ഞു.
0 Comments