കല്ലറയെ നെല്ലറയാക്കി മാറ്റിയ കൃഷി ഓഫീസര്‍ ജോസഫ് ജിഫ്രി സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കല്ലറ ഗ്രാമവാസികളും കടുത്തുരുത്തി ഗ്രാമവാസികളും. ജോലി ചെയ്തിരുന്ന സ്ഥലത്ത് കര്‍ഷകരുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു കൃഷി ഓഫീസര്‍ ഇല്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. രാവെന്നോ പകലെന്നോ വേര്‍തിരിവില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അനുകരണീയനായ ഓഫീസര്‍ ആയിരുന്നു ജോസഫ് ജഫ്രി എന്ന് കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍ പറഞ്ഞു. ഒരു മാസം മുന്‍പാണ് അദ്ദേഹം തണ്ണീര്‍മുക്കത്ത് കൃഷി ഓഫീസര്‍ ആയി ചുമതലയേറ്റത്. കല്ലറ പഞ്ചായത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് തരിശായി കിടന്ന പാടശേഖരങ്ങളില്‍ കൃഷി ഇറക്കുവാനും കൃഷിനാശത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുവാനും ശേഖരങ്ങളില്‍ ബണ്ട് റോഡുകള്‍ നിര്‍മ്മിക്കുവാനും മോട്ടോര്‍ പുരകള്‍ സ്ഥാപിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തിരുന്നു.
0 Comments