കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വീട്ടുമുറ്റത്തെ ബാങ്കാണ് സഹകരണ ബാങ്കുകള്‍ എന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ സാധാരണക്കാരൂടെ ആവശ്യങ്ങളില്‍ കൂടെ നില്‍ക്കുന്ന ബാങ്കാണ് കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സുവര്‍ണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ചു ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സാധാരണക്കാരുടെയും, വേദനിക്കുന്നവരുടെയും ജീവിതത്തിന് കൈത്താങ്ങായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്ക് മുന്നില്‍ തുടക്കം കുറിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും, മുതിര്‍ന്ന സഹകാരികളെ ആദരിക്കലും മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും, പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ ദുഃഖം, തന്റെ കൂടി ദുഃഖമാണെന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിക്ക് പകരം വയ്ക്കാന്‍ ഉമ്മന്‍ചാണ്ടി മാത്രമേയുള്ളൂവെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ പ്രതിഭകളെയും, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പുത്തന്‍കാലാ വിരമിച്ച ജീവനക്കാരെയും ആദരിച്ചു. കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ എന്‍.വിജയകുമാര്‍, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി സ്മിത, കടുത്തുരുത്തി വലിയ പള്ളി വികാരി ഫാദര്‍ അബ്രഹാം പറമ്പേട്ട്, എസ്.എന്‍.ഡി.പി കടുത്തുരുത്തി യൂണിയന്‍ സെക്രട്ടറി സി.എം.ബാബു, എന്‍.എസ്.എസ് വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍, മുളക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ റോബിന്‍ മാര്‍ക്കോസ്, ഫാദര്‍ ജയ്‌മോന്‍ കുര്യാക്കോസ്, ഇമാം അല്‍ഹാഫിസ് ത്വാഹ ഖുര്‍ഖാനി ബാഖവി, വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ സി.കെ.ബിന്ദു, അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.സാംബജി, ബാങ്ക് ജനറല്‍ മാനേജര്‍ സണ്ണി വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments