കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിനു താഴെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പാറ ഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനംഗം സി വിജയകുമാര്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ അദ്ധ്യയനം, ഗതാഗതം, ആരോഗ്യം എന്നിവയില്‍ ക്വാറി പ്രവര്‍ത്തനം അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാക്കുന്നുവെന്ന് കമ്മീഷന്‍ കണ്ടെത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് മഠത്തിപ്പറപ്പിലിന്റെ നേതൃത്വത്തില്‍ , ഹെഡ് മാസ്റ്റര്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ക്വാറിയുടെ ഡീംഡ് ലൈസന്‍സ് അസാധുവാണെന്ന്, കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അജിമോന്‍ , കേരളാ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു കഴിഞ്ഞതായി , കരൂര്‍ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
0 Comments