കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കുട്ടികള്‍ക്ക് സഡാക്കോ ഒറിഗാമി കൊക്ക് നിര്‍മ്മാണം, ചിത്രരചന മത്സരം, വീഡിയോ പ്രസന്റേഷന്‍ എന്നിവ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക അവബോധവും ലോകസമാധാന സന്ദേശവും നല്‍കിക്കൊണ്ട് സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് വെള്ളരിപ്രാവുകളെ പറത്തി. കുട്ടികള്‍ ചേര്‍ന്ന് നൂറുകണക്കിന് സഡാക്കോ കൊക്കുകള്‍ ആണ് നിര്‍മ്മിച്ചത്. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ചാര്‍ജ് വഹിക്കുന്ന അധ്യാപകരായ സിസ്റ്റര്‍ നിഷ എസ് ജെ സി, ജിനോ തോമസ്, ഷെബിന്‍ കുര്യന്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments