മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായി കിടങ്ങൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശില്പശാല സംഘടിപ്പിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദീപലത അധ്യക്ഷയായിരുന്നു. ജനകീയ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പണവും വിശദീകരണവും ശുചിത്വമിഷന് പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴസണ്‍ ഹരികുമാര്‍ മറ്റക്കര നിര്‍വ്വഹിച്ചു. വി ഇ ഒ സോനു സാബു ,ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഹേമരാജു, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബോബി മാത്യു, സെക്രട്ടറി രാജീവ് എസ് കെ, സി ഡി എസ് ചെയര്‍പേഴ്സണ്‍ മോളി ദേവരാജന്‍, വിഈഒ നകുല്‍ വി ഗോപാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments