കിടങ്ങൂര്‍ പി.കെ.വി വനിതാ ലൈബ്രറിയില്‍ പോത്തന്‍ ചാക്കോ കണ്ടാരപ്പള്ളില്‍ അവാര്‍ഡ് വിതരണവും, സ്‌നേഹസാന്ത്വന സഹായനിധി വിതരണവും നടന്നു. ഫിലിം പ്രൊഡ്യൂസര്‍ ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യ പ്രഭാഷണം നടത്തി. 4-ാമത് പോത്തന്‍ ചാക്കോ കണ്ടാരപിള്ളില്‍ പുരസ്‌ക്കാരം സ്‌പൈന്‍ ഇന്‍ജ്വേര്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെകട്ടറി ബേബി ജയിംസിന് മുന്‍ മുഖ്യമന്ത്രി പി.കെ.വി യുടെ പുത്രി ശാരദ മോഹന്‍ സമര്‍പ്പിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാ റാണിക്ക്, ഷീല സ്റ്റീഫനും, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളിയും ചേര്‍ന്ന് സാന്ത്വന ആദരവ് നല്‍കി. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ സ്‌നേഹസാന്ത്വന സഹായ വിതരണം നിര്‍വഹിച്ചു. യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് വി ഗീത അധ്യക്ഷയായിരുന്നു.മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ദുമോള്‍ ജേക്കബ് സാന്ത്വന സന്ദേശം നല്‍കി. എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍, സി.കെ ഉണ്ണികൃഷ്ണന്‍, ഗോവിന്ദ് സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments