എറണാകുളം ജില്ലയിലെ വാരപ്പെട്ടിയില്‍ കെ.എസ്.ഇ.ബി.അധികൃതര്‍ വെട്ടിനശിപ്പിച്ച വാഴത്തോട്ടം ജനകീയ പ്രതികരണവേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. തീവ്രവാദികള്‍ ആക്രമിച്ചതുപോലെ നൂറ് കണക്കിന് മൂപ്പെത്താറായ വാഴകള്‍ വെട്ടിയിട്ടിരിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. മനസാക്ഷിയുള്ള ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത ഈ ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ നിയമത്തിന്റെ നൂലാമാലകള്‍ നോക്കാതെ നടപടിയെടുക്കണമെന്ന് ജനകീയ പ്രതികരണവേദി ആവശ്യപ്പെട്ടു. പാവപ്പെട്ട കര്‍ഷകന്റെ കണ്ണീര്‍ ഒപ്പുവാന്‍ തക്കതായ നഷ്ട പരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് ജനകീയ പ്രതികരണവേദി സംസ്ഥാന കോര്‍ഡിനേറ്റര്‍ രാജു തെക്കേക്കാലായില്‍ ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കും. ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു ചെത്തുകുന്നേല്‍, ജയന്‍ മൂര്‍ക്കാട്ടില്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു
0 Comments