Breaking...

9/recent/ticker-posts

Header Ads Widget

കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച KSRTC സ്റ്റേഷന്‍ മാസ്റ്ററെ കോടതി വെറുതെ വിട്ടു



കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച KSRTC സ്റ്റേഷന്‍ മാസ്റ്ററെ കോടതി വെറുതെ വിട്ടു. പാലായില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന്റെ  ഒത്താശയോടെ എക്‌സൈസിനെ ഉപയോഗിച്ച്  സ്റ്റേഷന്‍ മാസ്റ്റര്‍ ജയിംസ് ജോര്‍ജിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. പാലാ എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 2021 ജൂലൈയില്‍ രജിസ്റ്റര്‍ കേസിലാണ് പാലാ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ജി. പ്രവീണ്‍കുമാര്‍ പ്രതിയെ വെറുതെവിട്ടത്. ഡിപ്പോയിലെ ജീവനക്കാര്‍ തമ്മില്‍ കാലങ്ങളായുള്ള പടലപിണക്കത്തെ തുടര്‍ന്ന്   സ്റ്റേഷന്‍ മാസ്റ്ററുടെ  ബാഗില്‍ ചാരായമുണ്ടെന്ന് പോലീസിനെ  അറിയിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് പ്രശ്‌നം മനസിലാക്കി കേസെടുക്കാതെ മടങ്ങി. തുടര്‍ന്ന് പാലാ എക്‌സൈസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയും സ്റ്റേഷന്‍  മാസ്റ്ററെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യിക്കുകയും ചെയ്തു. റിമാന്റിലായ സ്റ്റേഷന്‍ മാസ്റ്റര്‍ സസ്‌പെന്‍ഷനിലാകുകയും വകുപ്പുതല അന്വേഷണം നേരിടേണ്ടിവരികയും ചെയ്തു. വിചാരണയ്ക്കിടെ  പ്രതി കുറ്റക്കാരമല്ലായെന്ന് കണ്ടെത്തി കോടതി ജയിംസിനെ വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കേറ്റുമാരായ ആര്‍. മനോജ് പാലാ, ജയിസ് കാപ്പന്‍, ജോസഫ് ടി ജോണ്‍, ജോയല്‍ മാത്യു, ഇമ്മാനുവല്‍ സിറിയക് എന്നിവര്‍ ഹാജരായി.




Post a Comment

0 Comments