ജീവനക്കാര്‍ക്ക് എല്ലാമാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് KSRT എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍വീസ് ഓപ്പറേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഒരുക്കി വരുമാനം വര്‍ധിപ്പിക്കണമെന്നും പാലായില്‍ നടന്ന കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മെഡിസെപ് മാതൃകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ ഒന്‍പതിന് ജില്ലാ കേന്ദ്രത്തില്‍ നടത്തുന്ന മഹാധര്‍ണ്ണ വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. പാല ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം എ വി റസല്‍ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് പി ബി ബിനോയി പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ബി ബിനോയി അധ്യക്ഷനായിരുന്നു. കെ ടി ഷിബു രക്തസാക്ഷി പ്രമേയവും എസ് പ്രിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിജോ ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി എ ജോജോ കേന്ദ്ര റിപ്പോര്‍ട്ടിംങ് നടത്തി. ജില്ലാ സെക്രട്ടറി എം കെ ആശേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ശിവദാസ് കണക്കും അവതരിപ്പിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിനോദ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സുനിത കുര്യന്‍, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ്, പി എം ജോസഫ്, മോഹന്‍കുമാര്‍ പാടി, ആര്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റായി പി ബി ബിനോയിയെയും സെക്രട്ടറിയായി എം കെ ആശേഷിനെയും തെരഞ്ഞെടുത്തു. മഹേഷ് ബാബു തോമസ് ലൂക്കോസ്, ടി ടി സജീവ്, (വൈസ് പ്രസിഡന്റുമാര്‍), അനൂപ് അയ്യപ്പന്‍, ജയചന്ദ്രന്‍ ചെട്ട്യാര്‍, സിജോ ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ എസ് സജീവ് (ട്രഷറര്‍) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
0 Comments