Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു



ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ഭരണങ്ങാനം ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പദ്ധതിയിലൂടെ നല്‍കുന്ന സഹായധനം രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തില്‍ ഭരണങ്ങാനം ഡിവിഷനിലാണ് ആദ്യമായി വിതരണം ചെയ്തത്. ഭരണങ്ങാനം, കടനാട്, കരൂര്‍, മീനച്ചില്‍ എന്നീ നാല് പഞ്ചായത്തുകളിലായി ഒന്നാം ഘട്ടത്തില്‍ നാല് ലക്ഷം രൂപയും രണ്ടാംഘട്ടത്തില്‍ ആറ് ലക്ഷം രൂപയുമാണ് നല്‍കുന്നത്. പലഹാര നിര്‍മ്മാണം, ടെയ്‌ലറിംഗ് യൂണിറ്റ്, ജനകീയ ഹോട്ടല്‍, അച്ചാര്‍, കറിപ്പൊടി നിര്‍മ്മാണം, തേനീച്ച വളര്‍ത്തല്‍ ,പച്ചക്കറി, പലചരക്ക് കടകള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് , കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വാടകയ്ക്ക് നല്‍കല്‍ എന്നിങ്ങനെ ഇരുപത്തിയഞ്ച് സംരംഭങ്ങള്‍ക്കാണ് ഫണ്ട് നല്‍കിയത്. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സഹായ ധന വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹൈമി ബോബി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി , ജിജി തമ്പി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനന്ദ് ചെറുവള്ളി ,ലിസമ്മ ബോസ്, ഷിബു പൂവേലില്‍ ,ബിജു പി .കെ, ജോസ് ചെമ്പകശ്ശേരി, സെബാസ്റ്റ്യന്‍ കട്ടക്കല്‍, ഷീല ബാബു ,സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ മാരായ സിന്ധു പ്രദീപ്, പുഷ്പാ റെജി, ബിന്ദു ശശികുമാര്‍ ,ശ്രീലത ഹരിദാസ് , പാര്‍വതി പരമേശ്വരന്‍ , പ്രകാശ് ബി നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ പദ്ധതി വിശദീകരണം നടത്തി .പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി, ജിജി തമ്പി എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.




Post a Comment

0 Comments