കിടങ്ങൂര്‍ സൗത്ത് പതിനൊന്നാം വാര്‍ഡിലെ കുരീക്കാട്ടില്‍ മനിശ്ശേരില്‍ റോഡ് നിര്‍മ്മാണത്തിന് തുടക്കമായി. പ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങള്‍ക്ക് ഗതാഗത സൗകര്യമൊരുക്കിക്കൊണ്ടാണ് റോഡ് നിര്‍മ്മിക്കുന്നത്. വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്ന പ്രദേശവാസികള്‍ പഞ്ചായത്തിന് സ്ഥലം വിട്ടുനല്‍കിയതോടെയാണ് റോഡ് നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുന്നത്. നൂറ് മീറ്ററോളം നീളത്തില്‍ എട്ടടി വീതിയിലുള്ള റോഡിന്റെ പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റിംഗാണ് പ്രാഥമികമായി നടക്കുന്നത്. ഇതിനായി 2022-23 വാര്‍ഷികപദ്ധതിയില്‍ മെയിന്റയിന്‍സ് ഇനത്തില്‍ 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. സ്ഥലപരിമിതിയുള്ളത് കൊണ്ട് തന്നെ നിരവധി തടസ്സങ്ങള്‍ മറികടന്നാണ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ഓണത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.റ്റി സനില്‍കുമാര്‍ പറഞ്ഞു.
0 Comments