Breaking...

9/recent/ticker-posts

Header Ads Widget

ളാലം പഴയ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളിന് കൊടിയേറി



പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളിന് കൊടിയേറി. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ദിവസവും പുലര്‍ച്ചെ 4.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല. തുടര്‍ന്ന് 5.30, 7.00, 9.30, വൈകുന്നേരം 4.30, 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും. സെപ്റ്റംബര്‍ 1 മുതല്‍ ഏഴുവരെ വൈകുന്നേരം ആറിന് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് മാതാവിന്റെ തിരുസ്വരൂപത്തിങ്കല്‍ പൂച്ചെണ്ട് സമര്‍പ്പണം നടക്കും.  വൈകുന്നേരം നാലിന് റാസയും തുടര്‍ന്ന് ടൗണ്‍ ചുറ്റിയുള്ള പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, വികാരി ഫാ. ജോസഫ് തടത്തില്‍, ഫാ.തോമസ് മണ്ണൂര്‍, ഫാ. ജോസഫ് കരികുളം, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. ജോര്‍ജ് പുല്ലുകാലയില്‍, ഫാ. ചെറിയാന്‍ കുന്നക്കാട്ട്, ഫാ. ജോര്‍ജ് വരകുകാലാപ്പറമ്പില്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.




Post a Comment

0 Comments