മുത്തോലി സര്‍വ്വീസ് സഹകരണ ബാങ്ക് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പു കണ്വന്ഷന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണമായും സംസ്ഥാന വിഷയമായ സഹകരണ പ്രസ്ഥാനങ്ങള്‍ കുത്സിത മാര്‍ഗത്തിലൂടെ പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗമായാണ് പുതിയ സഹകരണ നിയമം കേന്ദ്രം കൊണ്ടുവന്നത്. ഭരണഘടനാപരമായി സംസ്ഥാന വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തുവാന്‍ പാടുള്ളതല്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു. യോഗത്തില്‍ പി.കെ.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ്.ടോം, കെ.എന്‍.പ്രദീപ് കുമാര്‍, രാജന് മുണ്ടമറ്റം, മാത്തുകുട്ടി ചേന്നാട്ട്, പുഷ്പചന്ദ്രന്‍ ,ടോബിന് കെ.അലക്സ്, റൂബി ജോസ്, അനില മാത്തുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 Comments