Breaking...

9/recent/ticker-posts

Header Ads Widget

വികസന പിന്നോക്കാവസ്ഥയും ഭാവി വികസനവുമാണ് ചര്‍ച്ച വിഷയമാക്കുന്നതെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍



ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 50 വര്‍ഷക്കാലത്തെ വികസന പിന്നോക്കാവസ്ഥയും ഭാവി വികസനവുമാണ് എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ ചര്‍ച്ച വിഷയമാക്കുന്നതെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏക വികസന പിന്നോക്ക മണ്ഡലമാണ് പുതുപ്പളളിയെന്നും ലോപ്പസ് മാത്യു പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫ് ഒരുങ്ങി കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം യു.ഡി.എഫിനോട്  ഇല്ലെന്നും യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് അവിടെ വോട്ട് ബാങ്കുകളില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു. ബൂത്തു തലത്തില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന് ഉടന്‍ തുടക്കം കുറിക്കും. സെപ്റ്റംബര്‍ അഞ്ചാം തീയതി പ്രഖ്യാപിച്ചിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍വ്വ സജ്ജമാണെന്നും തിരഞ്ഞെടുപ്പിനെ  പൂര്‍ണമായും രാഷ്ട്രീയമായി കാണുന്ന കേരളത്തിലെയും പുതുപ്പള്ളിയിലെയും ജനങ്ങള്‍  ഇടതു മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്നും ലോപ്പസ് മാത്യു പറഞ്ഞു. 8 പഞ്ചായത്തുകളിലെ 182 ബൂത്ത് കമ്മിറ്റികളും ഉടനടി ചേര്‍ന്ന കാര്യങ്ങള്‍ ചിട്ടയായി മുന്നോട്ടു കൊണ്ടു പോകുമെന്നും പ്രൊഫ. ലോപ്പസ് മാത്യു   പറഞ്ഞു.




Post a Comment

0 Comments