ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളില്‍, സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടത്തി. കണ്‍ട്രോള്‍ യൂണിറ്റുകളായി ലാപ്‌ടോപ്പുകളും ബാലറ്റിങ്ങ് യൂണിറ്റുകളായി മൊബൈല്‍ഫോണുകളും ക്രമീകരിച്ച് നടത്തപ്പെട്ട ഇലക്ഷന്‍, കുട്ടികളില്‍ ആവേശവും ആകാംക്ഷയും നിറച്ചു. ഐഡികാര്‍ഡുകള്‍ കാണിച്ച്, കൈയ്യില്‍ മഷി പുരട്ടി, ബാലറ്റിങ്ങ് യൂണിറ്റില്‍ തെളിയുന്ന തങ്ങളുടെ നേതാക്കളുടെ ചിത്രത്തിന് നേരെയുള്ള പച്ച ബട്ടണില്‍ വിരല്‍ അമര്‍ത്തി, മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. ഓരോ ക്ലാസ്സില്‍നിന്നും ഒമ്പതോളം കുട്ടികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി നിര്‍വ്വഹിച്ചു. ചെയര്‍മാന്‍, ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നകുല്‍ കൃഷ്ണ, നമിതാ ബിനോയ് എന്നിവര്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ഷൈനി ജോസഫ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
0 Comments