Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 12 -ാമത് സമാധിദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 12 -ാമത് സമാധിദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം ശങ്കര സ്മൃതി മണ്ഡപത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി ദദ്രദീപം തെളിയിച്ചു.  തുടര്‍ന്ന് വിശ്വാസികള്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.  വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.  മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ഭാഗവത പ്രഭാഷണങ്ങളിലൂടെ പകര്‍ന്നു നല്‍കിയ ആധ്യാത്മികമായ ഉണര്‍വ് ഭക്തര്‍ക്ക് അനുഭവവേദ്യമാക്കുകയാണ് മള്ളിയൂര്‍ മനയിലെ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍.  മോന്‍സ് ജോസഫ് എം.എല്‍.എ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഋഷി തുല്യനായി ജീവിച്ച മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി നാടിന്റെ പ്രകാശ ഗോപുരമായിരുന്നുവെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. സ്മൃതിമണ്ഡപ നിര്‍മാണത്തിന്  വിശ്വാസ സമൂഹം ഒരുമിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, പുത്രന്മാരായ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ക്കു  നല്‍കിയ ഭാഗവത സാരാംശം ഇപ്പോള്‍ പുത്തന്‍ തലമുറയിലേക്കു പകര്‍ന്നു നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു. സമാധി ദിനത്തില്‍ നിരവധി ഭക്തരാണ് മള്ളിയൂര്‍ ക്ഷേത്രാങ്കണത്തിലെ ശങ്കര സ്മൃതിമണ്ഡപത്തിലെത്തിയത്.




Post a Comment

0 Comments