Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു



കുറിച്ചിത്താനം ശ്രീ കൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ മരങ്ങാട്ടുപിള്ളി ഭാരതീയ ചികില്‍സാ വകുപ്പിന്റെ സഹകരണത്തോടെ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനെതിരെയുള്ള ബോധവത്കരണവുമായാണ് നിരാമയ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ്  ക്യാമ്പ് നടന്നത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍. സമ്പത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റാണി ജോസഫ്, പിടിഎ പ്രസിഡന്റ് രാജേഷ് കുമാര്‍, NSS വോളന്റിയേഴ്‌സ് എന്നിവര്‍ ക്യാമ്പിന്  നേതൃത്വം നല്‍കി.




Post a Comment

0 Comments