കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ മേവട ഗവ.എല്‍.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും ഗ്രാമപ്രദേശത്തെ വിവിധ ഗവ.എല്‍.പി.സ്‌കൂളുകളിലെ കുട്ടികള്‍ക്കുളള പ്രഭാത ഭക്ഷണ വിതരണ ഉദ്ഘാടനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് ഉദ്ഘാടനം ചെയ്തു. കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവിട്ടാണ് സ്‌കൂള്‍ കെട്ടിടം നവീകരിച്ചത്. ഗ്രാമപ്രദേശത്തെ എല്ലാ ഗവ. എല്‍.പി. സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ഉറപ്പാക്കുമെന്നും ആയതിനായി 6.5 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പി.റ്റി.എ പ്രസിഡന്റ് ജിനോ സ്‌കറിയ അദ്ധ്യക്ഷനായിരുന്നു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യ രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യന്‍, മഞ്ചു ദിലീപ്, അഡ്വ. അനീഷ് ജി, ഗോപി കെ. ആര്‍, പി. സി. ജോസഫ്, മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, പി.റ്റി.എ വൈസ് പ്രസിഡന്റ് രാജേഷ്, AEO ഷൈലാ സെബാസ്റ്റ്യന്‍, ഹെഡ് മിസ്‌ട്രെസ് ലീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments