വെള്ളൂരിലെ ചെറുകര പാലത്തിനു താഴെ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ അരയന്‍കാവ് സ്വദേശികളുടെ മരണം പ്രദേശത്തെ ദുഖസാന്ദ്രമാക്കി. ജീസ് മോള്‍ എന്ന 15 കാരി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജോണ്‍സണും, അലോഷിയും മരണത്തിനു കീഴടങ്ങിയത്. മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മന്ത്രി വി.എന്‍ വാസവനും, മോന്‍സ് ജോസഫ് എം.എല്‍.എ യും മെഡിക്കല്‍ കോളജിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.
0 Comments