Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിന് NAAC 'എ ഗ്രേഡ്'



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിന്,നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് ആക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) 'എ ഗ്രേഡ്'  ലഭിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാഡമിക് ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിനു യു ജി സി നിയോഗിക്കുന്ന സമിതിയാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മുഴുവന്‍ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരവും, ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനങ്ങളും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. എല്ലാ മാനദണ്ഡങ്ങളിലും മികച്ച പ്രകടനം ഉള്ളതിനാലാണ് ആദ്യ സൈക്കിളില്‍ തന്നെ കോളേജിന് ഉന്നത റാങ്ക് കിട്ടിയത്.സ്വാശ്രയ മേഖലയിലെ ഒരു കോളേജിന് ആദ്യ അസ്സസ്‌മെന്റില്‍ 'എ ഗ്രേഡ്' ലഭിക്കുന്നത് വലിയ നേട്ടമാണ്. കഴിഞ്ഞ 27 വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് 102 യൂണിവേഴ്‌സിറ്റി റാങ്കുകള്‍ നേടുവാന്‍ സാധിച്ചത് അക്കാഡെമിക് നിലവാരത്തിന്റെ തെളിവായി നാക് പിയര്‍ ടീം വിലയിരുത്തി. മികച്ച അച്ചടക്കവും, സാമൂഹിക സേവനങ്ങളിലുള്ള പ്രതിബദ്ധതയും  കോളജിന്റെ പ്രത്യേകതകളായി. കോളേജ് ഐക്യുഎസിയുടെ നേതൃത്വത്തില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ ഉന്നത അംഗീകാരമെന്ന് കോളേജ് മാനേജര്‍ റവ ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ഡോ ജോയി ജേക്കബ്എന്നിവര്‍ പറഞ്ഞു.




Post a Comment

0 Comments