ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ നീണ്ടൂരിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് തല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. നീണ്ടൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, LSGD അസിസ്റ്റന്റ് ഡയറക്ടര്‍ ഷറഫ് പി. ഹംസ, മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി. പി.ശ്രീശങ്കര്‍, മാലിന്യമുക്ത നവകേരള ക്യാമ്പയിന്‍ ബ്ലോക്ക് തല ജനറല്‍ കണ്‍വീനര്‍ എ.കെ. ആലിച്ചന്‍ .പഞ്ചായത്ത് തല സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രതി. റ്റി നായര്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ,മത സമുദായ പ്രതിനിധികള്‍ , വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, വിവിധ ഘടക സ്ഥാപന മേധാവികള്‍ ,സ്‌കൂള്‍ അധികൃതര്‍ , എന്‍എസ്എസ് വോളണ്ടിയേഴ്‌സ്, കുടുംബശ്രീ, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് ചെയര്‍മാനായും എം കെ ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായും, ജനപ്രതിനിധികള്‍ വിവിധ സംഘടന പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു. വാര്‍ഡ് തലത്തിലും ക്ലസ്റ്റര്‍ തലത്തിലും കമ്മറ്റികള്‍ രൂപീകരിച് മാലിന്യമുക്ത ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
0 Comments