പാലാ രൂപത ബിഷപ്പ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി സ്മാരകമായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റിയോട് അനുബന്ധിച്ചാണ് കാസദെല് ക്ലെയറോ എന്ന പേരില്‍ വൈദിക മന്ദിരം നിര്‍മ്മിച്ചത്. ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പിന് മുഖ്യ കാര്‍മികത്വം വഹിച്ചു. ബിഷപ്പ് എമിരറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, ഷംഷാബാദ് ഓക്സിലറി ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍, കാസാദെല് ക്ലെയറോ ഡയറക്ടര്‍ ഫാ.അഗസ്റ്റിന് പെരുമറ്റത്തില്‍ , പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മാണി സി. കാപ്പന് എം എല്‍ എ, മോന്‍സ് ജോസഫ് എം.എല്‍.എ, മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട്സ് ഡയറക്ടര്‍ റവ. ഫാ.ജോസ് കീരഞ്ചിറ, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് ബിനോയ് ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോന് മുണ്ടയ്ക്കല്‍, കൊഴുവനാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.രാജേഷ്, ശ്രീമതി മേരി ആന്‍ എന്നിവര്‍ പ്രസംഗിച്ചു. രോഗികളും വിശ്രമജീവിതം നയിക്കുന്ന വൈദികര്‍ക്കുമായാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്. വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കായി പാലാ രൂപത നിര്‍മ്മിച്ച മൂന്നാമത്തെ മന്ദിരമാണിത്. ആതുര ശുശ്രുഷ ആവശ്യമായ വൈദികര്‍ക്കു മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് മെഡിസിറ്റിയോട് ചേര്‍ന്നു ഇത്തരത്തില്‍ ഒരു മന്ദിരം നിര്‍മ്മിച്ചത്. വൈദികര്‍ക്ക് വിശ്രമജീവിതം നയിക്കുന്നതിനായി 14 സിംഗിള്‍ മുറികളും സ്വാന്തന പരിചരണത്തിനായി 7 പേര്‍ക്ക് കിടക്കുന്നതിനുള്ള വാര്‍ഡ് സൗകര്യവുമുണ്ട്. സിസ്റ്റര്മാര്, നഴ്സുമാര്‍ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍ക്കൊപ്പം ചാപ്പല്‍, റിഫക്ടറി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
0 Comments