Breaking...

9/recent/ticker-posts

Header Ads Widget

കേരള എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും



കേരള എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജീവനക്കാര്‍  മാര്‍ച്ചും ധര്‍ണയും നടത്തി. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുവാനുള്ള നീക്കത്തെ ചെറുക്കുക, കേന്ദ്രസര്‍ക്കാരിന്റെ ജനല്‍ ദ്രോഹ നയങ്ങള്‍ക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ് ആര്‍ഡിഎ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് ധര്‍ണയും. കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും സംസ്ഥാന സമിതി അംഗംകെ മഹേഷ് ഉദ്ഘാടനം ചെയ്തു.  പ്രതിഷേധ ധര്‍ണയുടെ ഭാഗമായി യൂണിയന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച യോഗത്തില്‍ എന്‍ജിഒ യൂണിയന്‍ കോട്ടയം ജില്ല ജോയിന്‍ സെക്രട്ടറി വി.സി. അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയല്‍ റ്റി. തെക്കേടം, ജില്ലാ സെക്രട്ടറിയേറ്റ് അംഗംബി കെ വിപിനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ബി. ഗീത, എം എഥേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments