നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പിന് കണക്കാരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുടക്കം കുറിച്ചു. മാറ്റൊലി എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന മിനി ക്യാമ്പിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെയും വനിതാ ശിശുക്ഷേമ സമിതിയുടെയും സഹകരണത്തോടെ വീടുകള്‍ സന്ദര്‍ശിച്ച് സൗജന്യ ജീവിതശൈലി രോഗനിര്‍ണയം, ജെന്‍ഡര്‍ ഓഡിറ്റ്, സമത്വ ജ്വാല, അടുക്കള കലണ്ടര്‍ വിതരണം എന്നിവ നടത്തും. വാര്‍ഡ് മെമ്പര്‍ വി.ജി. അനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ. ബിജു, വി.എച്ച്.എസ്. ഇ പ്രിന്‍സിപ്പല്‍ എ. ആര്‍. രജിത, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രഹ്ന ജാന്‍, അധ്യാപകന്‍ അനുപ് കിഷോര്‍ തുടങ്ങിയവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. എന്‍എസ്എസ് വോളണ്ടിയര്‍മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക സെലക്ഷന്‍ ക്യാമ്പും ഇതോടനുബന്ധിച്ച്നടന്നു.
0 Comments